SignIn
Kerala Kaumudi Online
Monday, 25 May 2026 9.39 AM IST

ക്രിക്കറ്റർ ഷപൂർ സദ്രാൻ ഗുരുതരാവസ്ഥയിൽ

shapoor

ന്യൂഡൽഹി : രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് എന്ന അപൂർവരോഗം ബാധിച്ച അഫ്ഗാനിസ്ഥാൻ മുൻ ഇടംകയ്യൻ പേസ് ബൗളർ ഷപൂർ സദ്രാൻ ഗുരുതരാവസ്ഥയിൽ. 39കാരനായ താരം നാലുമാസമായി ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.2009നും 2020നുമിടയിൽ അഫ്ഗാനിസ്ഥാനുവേണ്ടി 44 ഏകദിനങ്ങളും 36 ട്വന്റി-20കളും കളിച്ച താരമാണ് ഷപൂർ. അഫ്ഗാനിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഡൽഹിയിൽ ചികിത്സിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SHAPOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360