
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പുതിയ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നാൽ നിലവിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. നേരത്തെ രണ്ടുതവണ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിരുന്നു. ആദ്യതവണ നൽകിയത് ലോക്സഭയും രാജ്യസഭയും തള്ളി. രണ്ടാമത് കൈമാറിയ നോട്ടീസ് രാജ്യസഭയുടെ പരിഗണനയിലാണ്. 20 വിമത തൃണമൂൽ എം.പിമാരുടെ മറുപടി ലഭിച്ച ശേഷം അയോഗ്യതാ പരാതികളിൽ തീരുമാനമെടുക്കുമെന്നും ഓം ബിർള വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |