SignIn
Kerala Kaumudi Online
Friday, 23 October 2026 5.05 AM IST

ആയുധപൂജയ്ക്കിടെ എകെ 47നിൽ വെടിവയ്പ്;  വിവാദത്തിൽപ്പെട്ട് 'ലേഡി സിങ്കം'

r

റായ്പുർ: നീല സാരി ധരിച്ച് മുന്താണി അരയിൽ തിരുകി എ. കെ 47 പിടിച്ച് ഒരു സ്ത്രീ. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ആകാശത്തേക്ക് തുരുതുരാ വെടിയുതിർക്കുകയാണ് അവർ. വിജയദശമി ദിനത്തിൽ നടന്ന ആയുധപൂജയ്ക്കിടെയുണ്ടായ വെടിവയ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉയർന്നത് വൻ വിവാദം. ഏതെങ്കിലുമൊരു സ്ത്രീയല്ല,​ "ലേഡി സിങ്കം" എന്ന് അറിയപ്പെടുന്ന ഐ.പി.എസ് ഉദ്യോഗസ്ഥ അങ്കിത ശർമ്മയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ സർവീസ് തോക്കെടുത്ത് ഉപയോഗിച്ചത്. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലാണ് സംഭവം. പൊലീസിന്റെ ആയുധപൂജ നടക്കുന്നതിനിടെ അങ്കിത എ.കെ 47 എടുത്ത് പത്ത് റൗണ്ടോളം വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധയിടങ്ങളിൽ നിന്ന് വൻ വിമർശനമുയർന്നു.

സുരക്ഷയും അച്ചടക്കവും ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രോട്ടോക്കോളും ഉൾപ്പെടെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. വിവാദമായതോടെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോ അറിയിച്ചു. അശ്രദ്ധമായ രീതിയിലാണ് ആയുധം കൈകാര്യം ചെയ്തതെന്നും ഇത്തരം പ്രവൃത്തികൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പ്രതികരിച്ചു. വെടിയുണ്ട താഴേക്ക് പതിക്കുമ്പോൾ ആളുകൾക്ക് പരിക്കേൽക്കാൻ സാദ്ധ്യതയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു.

ആളുകൾ ഭയന്നുനിൽക്കുമ്പോൾ പോലും ലോഡ് ചെയ്ത തോക്ക് എല്ലാ ദിശകളിലേക്കും ചൂണ്ടുന്നതായി കാണാം. ഔദ്യോഗിക വസ്ത്രം ധരിക്കാതെ, അനുമതിയില്ലാത്ത ആവശ്യത്തിനായി സർവീസ് ആയുധം ഉപയോഗിച്ചു. പരിശീലന അക്കാഡമികളിൽ പഠിപ്പിക്കുന്ന അടിസ്ഥാനരീതികൾ പോലും പാലിച്ചിട്ടില്ല. അച്ചടക്കലംഘനങ്ങൾക്ക് മാതൃകാപരമായ ശിക്ഷ നൽകേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ അങ്കിത പാരമ്പര്യം പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് ന്യായീകരിക്കുന്നവരുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LADY SINGAM, AK47, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360