SignIn
Kerala Kaumudi Online
Friday, 23 October 2026 5.04 AM IST

പേരും പ്രഹരശേഷിയും രഹസ്യം; ആർ-59 നിർമ്മാണത്തിന് പങ്കാളിയെ തേടി ഡിആർഡിഒ

d

ന്യൂഡൽഹി: പേരും പ്രഹരശേഷിയുമുൾപ്പെടെ അതീവരഹസ്യം. ഡി.ആർ.ഡി.ഒ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന രഹസ്യസ്വഭാവമുള്ള ആർ-59 ആയുധസംവിധാനത്തിന്റെ നിർമ്മാണത്തിനായി വ്യവസായ പങ്കാളികളെ തേടുന്നു. ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമാറാത്ത് ഇതിനായി ടെൻഡർ ക്ഷണിച്ചു. നവംബർ അഞ്ചുവരെ കമ്പനികൾക്ക് അപേക്ഷിക്കാം.

വിമാനത്തിൽനിന്ന് തൊടുക്കാവുന്ന ആയുധസംവിധാനമാണ് ആർ-59 എന്നുമാത്രമാണ് ടെൻഡർ രേഖകളിലുള്ളത്. മിസൈലോ നിയന്ത്രിത ബോംബോ എന്തുമാകാം. പ്രഹരപരിധി, ലക്ഷ്യങ്ങൾ, മാർഗനിർദ്ദേശ സംവിധാനം, ഉപയോഗിക്കാവുന്ന വിമാനങ്ങൾ എന്നിവയും വെളിപ്പെടുത്തിയിട്ടില്ല. ആയുധസംവിധാനത്തിനൊപ്പം സംഭരണപ്പെട്ടി, വിമാനത്തിൽ കയറ്റാനുള്ള ഉപകരണം, സാങ്കേതിക രേഖകൾ എന്നിവയും ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉത്പാദനവും ലക്ഷ്യം

കമ്പനികൾക്ക് ഡി.ആർ.ഡി.ഒയുമായി ചേർന്ന് ആയുധത്തിന്റെ വികസനത്തിലും നിർമ്മാണത്തിലും പങ്കാളികളാകാം. വികസനവും പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയാൽ ഉത്പാദനത്തിലേക്കും കടക്കാം. രാജ്യത്ത് ആയുധനിർമ്മാണത്തിന് ആവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യവും വ്യവസായശേഷിയും വളർത്തുകയാണ് ലക്ഷ്യം.

സാങ്കേതിക രേഖകൾ, രഹസ്യവിവരങ്ങളുടെ സംരക്ഷണം, വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ എന്നിവ എപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRDO, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360