
ആദിത്യനാഥിനെ മാറ്റാനും ശ്രമം
ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ മോഹൻ യാദവിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരാൻ ബി.ജെ.പിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പി ഉത്തർപ്രദശിലെയും മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലെയും അവരുടെ മുഖ്യമന്ത്രിമാരെ മാറ്റാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി മോഹൻ യാദവിനെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പിക്കുള്ളിൽ നിന്നുതന്നെയാണ് ശ്രമമുണ്ടാകുന്നതെന്നും പറഞ്ഞു. മോഹൻ യാദവിനും കുടുംബത്തിനും റിയൽ എസ്റ്റേറ്റ് ബിസിനസുള്ളത് അറിയാത്ത പാർട്ടിയല്ല ബി.ജെ.പിയെന്നും കൂട്ടിച്ചേർത്തു. ഉജ്ജയിനിലെ നഗര-റോഡ് വികസനത്തിന് നിശ്ചയിച്ചിരിക്കുന്ന മേഖലകളിൽ മുഖ്യമന്ത്രിയുടെ കുടുംബം 137 പ്ലോട്ടുകൾ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണമുയർന്നത്. 168 ഏക്കറോളം 45 കോടി മുടക്കി വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണിത്. സുപ്രീംകോടതി സിറ്റിംഗ് ജഡ‌്‌ജിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണമുണ്ടാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |