മുംബയ്: ദക്ഷിണ മുംബയിലെ ഗണേശ വിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭുലേശ്വറിലെ ജയ് അംബെ ചൗക്കിലെ കബുതർഖാനയ്ക്ക് സമീപമുള്ള ബലറാം മർച്ചന്റ് റോഡിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ചടങ്ങിനിടെ വിഗ്രഹം മറിഞ്ഞുവീഴുകയായിരുന്നു. അഗ്മിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സങ്കേത് നെവ്‌ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. വൈഭവ് ഘേനന്ദ് (38), പവൻ ചൗരസ്യ (25), കുനാൽ കാഷിദ് (26), ലാവണ്യ ഗാനെർ (5), ദിവ്യ ഗാനെർ (7) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ച് പേരുടെയും നില തൃപ്തികരമാണെന്ന് സിവിൽ അധികൃതർ അറിയിച്ചു. 10 ദിവസത്തെ ഗണേശോത്സവത്തിനായി മുംബയ് നഗരം ഒരുങ്ങുന്നതിനിടെയാണ് ദാരുണ സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |