വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ആഗസ്റ്റ് 28ന് ചെറായിയിൽ സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന പ്രവർത്തക യോഗം തീരുമാനിച്ചു. ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) വൈപ്പിൻ കരയിലുടനീളം പീത പതാകകൾ ഉയർത്തും. വിവിധ ശാഖകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും ഡിഗ്രി തലത്തിൽ മികച്ച വിജയം കൈവരിച്ചവർക്കും മറ്റ് പ്രതിഭകൾക്കും ചടങ്ങിൽ ക്യാഷ് അവാർഡുകൾ സമ്മാനിക്കും.
ആഘോഷങ്ങളുടെ ഭാഗമായുള്ള ചതയദിന വിളംബര ജാഥ ആഗസ്റ്റ് 25ന് രാവിലെ 9ന് മുനമ്പത്ത് നിന്ന് ആരംഭിച്ച് പുതുവൈപ്പിൽ സമാപിക്കും. ചതയ ദിനമായ ആഗസ്റ്റ് 28ന് വൈകിട്ട് 4ന് കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിൽ നിന്ന് ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര മൈതാനത്തേക്ക് വർണശബളമായ ഘോഷയാത്ര നടത്തും. 21 ശാഖകളിൽ നിന്നുള്ള ശ്രീനാരായണീയർ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം ക്ഷേത്ര മൈതാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ആഘോഷങ്ങൾ സമാപിക്കും.
യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ അദ്ധ്യക്ഷത വഹിച്ച പ്രവർത്തക യോഗത്തിൽ സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, കണ്ണദാസ് തടിക്കൽ, പി.ആർ. ലാലൻ, കെ.കെ. രത്നൻ, കെ.ആർ. രാജേന്ദ്രൻ, ബിജു എന്നിവർ പ്രസംഗിച്ചു. വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, എംപ്ലോയിസ് ഫോറം, പെൻഷണേഴ്സ് കൗൺസിൽ, വൈദികയോഗം, സൈബർ സെൽ എന്നീ പോഷക സംഘടനകളുടെയും വിവിധ ശാഖകളുടെയും ഭാരവാഹികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |