
വിഴിഞ്ഞം: ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പൂങ്കുളം പാറവിള മുസ്ലിം പള്ളിക്കു പിറകുവശം പഴവിള വീട്ടിൽ ജിബിൻ(23),ജിതിൻ (22) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റു ചെയ്തത്. പൂങ്കുളം കല്ലടിച്ചാൻമൂല ജംഗ്ഷന് സമീപം പഴവിള വീട്ടിൽ യദു എസ്.കുമാറിനെ(22)
ആണ് ഒന്നാം പ്രതി ജിബിൻ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ജിതിൻ യദുവിനെ നെഞ്ചിൽ മർദ്ദിക്കുകയും ചെയ്തു. കുടുംബ വഴക്കാണ് കാരണമെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |