SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.29 AM IST

 വീണ്ടും റാഗിംഗ് ക്രൂരത പ്ലസ് വൺ വിദ്യാർത്ഥിയുടെ തല കല്ലുകൊണ്ട് പൊട്ടിച്ചു

aa

കണ്ണൂർ: പാനൂരിൽ ക്രൂരമായ റാഗിംഗിനിടെ പ്ലസ് വൺ വിദ്യാർത്ഥിയുടെ തല സീനിയേഴ്സ് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചു. ആറു പ്ലസ്ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. പാനൂർ കൊളവല്ലൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. തലയിൽ ആഴത്തിൽ മുറിവേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയുടെ മുകൾ ഭാഗത്ത് തുന്നലുണ്ട്. കാലിനും പരിക്കേറ്റെന്ന് മാതാപിതാക്കൾ പറഞ്ഞു.

സ്‌കൂളിൽ സ്റ്റൈലിഷായി വസ്ത്രം ധരിച്ചെത്തിയതും ജിമ്മിൽ പോയി ശരീരസൗന്ദര്യം ഉണ്ടാക്കിയതിനുമാണ് മർദ്ദിച്ചതെന്ന് പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു. ഉച്ചഭക്ഷണത്തിനായി ക്യാന്റീനിലെത്തിയ വിദ്യാർത്ഥിയെ നാൽപ്പതോളം സീനിയർ വിദ്യാർത്ഥികൾ വളയുകയായിരുന്നു. ഇതിൽ ആറുപേർ ചേർന്നാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് കല്ലുകൊണ്ട് തലയ്‌ക്കിടിച്ചു. നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാർത്ഥി പറഞ്ഞു. കുട്ടിയുടെ ബന്ധുക്കൾ ഇന്നലെ നൽകിയ പരാതിയിലാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY