വാരാണസി: അഞ്ചുവയസുകാരനെ കത്തി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ അദ്ധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം. പ്ലേ സ്കൂൾ വിദ്യാർത്ഥിയാണ് ക്രൂരതയ്ക്ക് ഇരയായത്. പാന്റിൽ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യഭാഗത്ത് പൊള്ളലേറ്റ പാട് കണ്ട മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അദ്ധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂത്രമൊഴിക്കാൻ പോകാൻ കുട്ടി ആദ്യം അദ്ധ്യാപികയോട് അനുമതി ചോദിച്ചിരുന്നു. എന്നാൽ അദ്ധ്യാപിക ഇതിന് അനുമതി നൽകിയില്ല. ഇതോടെയാണ് കുട്ടി പാന്റിൽ മൂത്രമൊഴിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
A five-year-old play school student in Varanasi, Uttar Pradesh, was severely burned with a heated knife by his teacher. The incident occurred after the child urinated in his pants, reportedly because the teacher denied him restroom access. Parents discovered the injury, hospitalized the child, and filed a police complaint. The teacher has been expelled from school, and a case registered against her.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |