SignIn
Kerala Kaumudi Online
Monday, 27 July 2026 1.04 AM IST

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരന് ക്രൂരമർദനം: രണ്ട് യുവാക്കൾക്കെതിരെ കേസ്

READ ENGLISH VERSION

crime
ജീവനക്കാരനെ മർദ്ദിച്ച യുവാക്കൾ

മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരനെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. പോയിന്റസ്മാനായി ജോലിചെയ്യുന്ന വാഴക്കാട് സ്വദേശി ഷവ്വാഫിനാണ് (32) മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ടുയുവാക്കൾക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ കണ്ണൂർ എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് എടുത്ത് എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികൾ. ഇത് ശ്രദ്ധയിൽപ്പെട്ട ടിടിഇ പ്രതികളുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ട്രെയിൻ പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ രണ്ടുപേരും ഇറങ്ങി. ട്രെയിനിന് പുറത്തുനിന്ന് ടിടിഇയെ അസഭ്യംപറയാൻ തുടങ്ങി. ഇതിനിടെ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഷവ്വാഫ് ഇത് മൊബൈൽ ഫോണിൽ പകർത്തി.

ഇതിൽ പ്രകോപിതരായ യുവാക്കൾ ഷവ്വാഫിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂക്കിന് ഇടിക്കുകയും കഴുത്തിന് പിടിച്ച് തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ഇദ്ദേഹത്തിന്റെ മുഖം, മൂക്ക്, കഴുത്ത്, കൈകാലുകൾ എന്നിവയ്ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A railway pointsman, Shavvaf (32), was brutally assaulted by two youths at Parappanangadi railway station last night. The incident occurred after Shavvaf filmed the youths verbally abusing a TTE, who had confronted them for traveling in an AC coach with a general ticket. Police have registered a case against the two youths and initiated an investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARAPPANANGADI RAILWAY STATION, RAILWAY EMPLOYEE ATTACK, CRIME, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY