പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ 24കാരനെ കുത്തിക്കൊന്നു. കെരാംപാറ സ്വദേശിയായ ഷെഫീഖാണ് കൊല്ലപ്പെട്ടത്. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
നെൽസൺ, ജെൻസൺ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്. നെൽസൺ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിൽ എത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇതിന് പിന്നാലെയാണ് തർക്കമുണ്ടായത്. ഷെഫീഖിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
A 24-year-old man was stabbed to death in Kozhinjampara, Palakkad. The victim, Shafeeq, a native of Kerampara, was allegedly attacked by Nelson and Jenson following an argument over not giving way on the road while Nelson was travelling with a bullock cart.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |