പുന്നയൂർക്കുളം: പൊലീസ് കസ്റ്റഡിയിൽ നിന്നും കൈ വിലങ്ങുമായി ഓടിയ വധശ്രമക്കേസിലെ പ്രതി പിടിയിൽ. പുന്നയൂർക്കുളം ചമ്മന്നൂർ സ്വദേശിയായ മുഹമ്മദ് ഷിഫാനാ(30)ണ് അണ്ടത്തോട് നിന്നും പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച സമയത്താണ് ഇയാൾ രക്ഷപ്പെട്ടത്. ഇരു കൈകളിലും ബന്ധിച്ചിരുന്ന വിലങ്ങ് ഒരു കൈയിലേക്ക് മാറ്റുന്നതിനിടെ ഇയാൾ പൊലീസുകാരെ തള്ളിമാറ്റി ഓടുകയായിരുന്നു.
രണ്ടാഴ്ച്ച മുമ്പ് പുന്നയൂർക്കുളത്തെ ബാറിന് മുന്നിൽ വച്ച് മുരിയന്തടം സ്വദേശി വിഷ്ണു യാദവിനെ(24)വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഷിഫാൻ. ഇയാൾ മുമ്പും കാപ്പകേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. വടക്കേക്കാട് സിപിഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |