
ചിറയിൻകീഴ്: ചിറയിൻകീഴിൽ വീടിന് നേരെ വീണ്ടും പടക്കമെറിഞ്ഞ് ആക്രമണം. ശാർക്കര പുതുക്കരിയിൽ വിജയന്റെ വീടിന് നേർക്കാണ് തോട്ട എറിഞ്ഞത്. ഇന്നലെ രാത്രി 12.45നാണ് സംഭവം. ബൈക്കിൽ ഹെൽമറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ട് പേർ വീട്ടിലേക്ക് നാലുതവണയാണ് തോട്ട എറിഞ്ഞ് ആക്രമണം നടത്തി ഭികരന്തരീഷം സൃഷ്‌ടിച്ചത്. ഒരെണ്ണം പൊട്ടാതെ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
അക്രമികളുടെ സിസി.ടിവി ദൃശ്യം പൊലീസിന് ലഭിച്ചു. 9 മാസങ്ങൾക്ക് മുമ്പ് ഈ വീടിന് അക്രമികൾ തീയിട്ടിരുന്നു. ആ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വിജയന്റെ വീടിന്റെ സമീപത്തുള്ള ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ അംഗം ബീജ സുരേഷിന്റെ വീടിന് നേർക്കും സമാനമായ രീതിയിൽ ഒരാഴ്ച മുമ്പ് ആക്രമണമുണ്ടായി. ക്വട്ടേഷൻ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. ഫോറൻസിക്കും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |