SignIn
Kerala Kaumudi Online
Monday, 21 September 2026 10.24 PM IST

പാലക്കാട് കൊടുവായൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു; ഭ‌ർത്താവ് കസ്റ്റഡിയിൽ

anupriya-
അനുപ്രിയ

പാലക്കാട്: വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ ഭർത്താവ് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നു. എത്തനൂർ തെക്കേ വീട്ടിൽ അനുപ്രിയയാണ് (31) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മണികണ്ഠനെ പുതുനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് 3.30ഓടെ പലക്കാട് കൊടുവായൂരിലാണ് നാടിനെ നടുക്കിയ സംഭവം. പിട്ടുപീടികയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇവർ.

ഇരുവരും തമ്മിൽ നിരന്തരം കുടുംബവഴക്കുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായി ഉണ്ടായ തർക്കത്തിനിടയിലാണ് മണികണ്ഠൻ അനുപ്രിയയുടെ കഴുത്ത് ഞെരിച്ചത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം മണികണ്ഠൻ നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സ്റ്റേഷനിൽ നിന്ന് പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനാമിക, ആത്മിക എന്നിവരാണ് മക്കൾ. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.

English Summary

A 29-year-old woman named Anupriya was allegedly strangled to death by her husband, Manikandan, using a shawl following a domestic dispute at their rented house in Koduvayur, Palakkad.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMENEWS, PALAKKAD, ARREST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY