തിരുവനന്തപുരം: തലസ്ഥാനത്ത് ലോൺ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തിവന്ന സംഘം പിടിയിൽ. വിദേശികളിൽ നിന്നുൾപ്പെടെ കോടികൾ തട്ടിയെടുത്ത സംഘത്തിലെ 18 ഉത്തരേന്ത്യക്കാരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 50 കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. വിദേശികളെ ലക്ഷ്യമിട്ടാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. ഇടപാടുകാർ കൂടുതലും അമേരിക്കക്കാർ ആയിരുന്നു.
ശ്രീകാര്യം കേന്ദ്രമാക്കിയാണ് തട്ടിപ്പ് കമ്പനിയുടെ പ്രവർത്തനം. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം വലയിലായത്. അന്യസംസ്ഥാന തൊഴിലാളികൾ ശ്രീകാര്യം കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടംം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തട്ടിപ്പിനെ കുറിച്ചുള്ള വിവരം മനസിലാക്കിയതോടെ തിങ്കളാഴ്ച പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ജീവനക്കാരിൽ ഒരാൾ വിമാനത്താവളം മുഖേന രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെയും സാഹസികമായി പിടികൂടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |