കണ്ണൂർ: കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതായി പരാതി. കുളവല്ലൂർ പിആർഎം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യർത്ഥിക്കാണ് പരിക്കേറ്റത്. സീനിയർ വിദ്യാർത്ഥികൾ കല്ല് ഉപയോഗിച്ച് തലക്കടിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ പരാതി. സംഭവത്തിൽ ആറ് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെന്റ് ചെയ്തു.
ഉച്ചയോടെ ഭക്ഷണം കഴിക്കാനായി ക്യാന്റീനിൽ എത്തിയപ്പോഴാണ് ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ മർദിച്ചതെന്ന് പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു. മുൻപ് താനുമായി യാതൊരു പ്രശ്നവുമോ മറ്റ് പ്രകോപനപരമായ സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും വിദ്യാർത്ഥി വ്യക്തമാക്കി. സ്കൂളിൽ ജൂനിയേഴ്സ് നെഞ്ചുവിരിച്ച് നടക്കാൻ പാടില്ലെന്ന് പറഞ്ഞിയിരുന്നു മർദിച്ചതെന്നാണ് പരിക്കേറ്റ വിദ്യാർത്ഥി പറയുന്നത്.
ഇതിന് മുൻപ് നിന്നെ ഒറ്റയ്ക്ക് കിട്ടിയാൽ അടിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥി വെളിപ്പെടുത്തി. പരിക്കേറ്റ വിദ്യാർത്ഥിയുടെ തലയിൽ സ്റ്റിച്ചുണ്ടെന്നും മർദനത്തിൽ കാലിനും പരിക്കേറ്റിറ്റുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ നാല്പതിലധികം വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരിൽ ആറുപേർ മാത്രമാണ് കുട്ടിയെ നേരിട്ട് ആക്രമിച്ചതെന്നുമാണ് വിവരം. ഇവരെയാണ് സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്തത്. കൂടുതൽപേർക്ക് പങ്കുണ്ടോയെന്ന് സ്കൂൾ അധികൃതർ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A Plus One (11th-grade) student in Kannur was allegedly brutally assaulted by senior students after being told, "Don't walk around the school with your chest out," implying he was acting too confidently. The incident is suspected to be a case of ragging and bullying. The student suffered injuries, and the matter has sparked concern among parents and school authorities. Police are investigating the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |