വർക്കല: ലോട്ടറി വില്പനക്കാരനെ മർദ്ദിച്ച മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിലായി.ചെമ്മരുതി മുട്ടപ്പലം ചരുവിള പുത്തൻ വീട്ടിൽ രാഹുലാണ് (33) അയിരൂർ പൊലീസിന്റെ പിടിയിലായത്. 19നായിരുന്നു ആക്രമണം.ലോട്ടറി വില്പന കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങവേയാണ് പനയറ തച്ചോട് ജംഗ്ഷനിൽ ഓട്ടോ തടഞ്ഞുനിറുത്തി സംഘം രാജഗോപാലിനെ മർദ്ദിച്ചത്.കേസിൽ മുഖ്യപ്രതിയായ ശംഭുവിന്റെ പിതാവ്,രാജഗോപാലിന്റെ ലോട്ടറി കടയിലെ ജീവനക്കാരനായിരുന്നു.
ഇയാൾ കടയിൽ നിന്ന് 15,000 രൂപയോളം തിരിമറി നടത്തിയതിന് അയിരൂർ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു മാസം മുൻപ് പണം നൽകി കേസ് ഒത്തുതീർപ്പാക്കിയിരുന്നു.എന്നാൽ സ്‌റ്റേഷനിൽ പരാതി നൽകിയതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.ശംഭു അടക്കം രണ്ടു പ്രതികൾക്കുള്ള അന്വേഷണം തുടരുന്നതായി അയിരൂർ പൊലീസ് പറഞ്ഞു.
Ayiroor police arrested Rahul, 33, for the assault on lottery vendor Rajagopal in Varkala on the 19th. Rajagopal was attacked by a three-member gang while returning home. The motive was retaliation for a previous police complaint concerning misappropriated funds by the main accused Shambhu's father. Two other suspects, including Shambhu, are still at large.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |