SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.42 PM IST

'കണ്ടിട്ട് പേടിയാകുന്നു, ധൈര്യം സമ്മതിക്കണം'; വീട്ടിലെത്തിയ കൂറ്റൻ പെരുമ്പാമ്പുകളെ വലിച്ചിട്ട് യുവതി, വൈറൽ വീഡിയോ

video

ഓസ്ട്രേലിയയിൽ പാമ്പുകൾ സാധാരണമാണ്. ഇത്തരത്തിൽ വീട്ടിലെത്തുന്ന പാമ്പുകളെ സാധാരണക്കാർ തന്നെ കെെകാര്യം ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു വീഡിയോയാണ് വെെറലാകുന്നത്. ഒരു യുവതി തന്റെ വീടിന്റെ സീലിംഗിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നതാണ് വീഡിയോയിൽ ഉള്ളത്.

സീലിംഗിലെ ഒരു ദ്വാരത്തിലൂടെ രണ്ട് പാമ്പുകളെയും പുറത്തേക്ക് എടുക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. നിരവധിപേരാണ് കമന്റുമായി രംഗത്തെത്തുന്നത്. യുവതി പാമ്പിനെ പിടിക്കുന്ന രീതി കണ്ട് പലരും അമ്പരന്നുപോകുന്നു. ചിലർ ഇത് ഓസ്ട്രേലിയയിലെ സാധാരണ ഒരു കാഴ്ചയാണെന്ന് പറയുന്നുണ്ട്. ചിലർ ഇത് എഐ വീഡിയോ ആണോെന്നും ചോദിക്കുന്നുണ്ട്.

'ഈ യുവതിയ്ക്ക് ഇത്തരത്തിൽ പാമ്പുകളെ കെെകാര്യം ചെയ്ത് ശീലമുണ്ടെന്ന് തോന്നുന്നു', 'ഓസ്ട്രേലിയയിൽ ഇതൊരു സാധാരണ ദിവസം മാത്രമാണ്. അതുകൊണ്ട് ഓസ്ട്രേലിയക്കാർ എനിക്ക് പണം തന്നാലും ഞാൻ അങ്ങോട്ട് പോകില്ല', 'കണ്ടിട്ട് തന്നെ പേടിയാകുന്നു. യുവതിയുടെ ധെെര്യം സമ്മതിക്കണം'- ഇങ്ങനെ പോകുന്നു കമന്റുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDEO, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY