SignIn
Kerala Kaumudi Online
Thursday, 22 October 2026 3.59 AM IST

 വഖഫ് ഭൂമിയെന്ന് പുതിയ ബോർഡ് -- മുനമ്പത്തുകാർ വീണ്ടും സമരത്തിലേക്ക്

1

കൊച്ചി​: മുനമ്പം ഭൂമി​ വഖഫ് ബോർഡി​ന്റേതാണെന്ന് പുതി​യ ബോർഡ് ചെയർമാൻ എം.സി​. മായി​ൻ ഹാജി നിലപാടെടുത്തതോടെ പ്രദേശവാസികൾ വീണ്ടും സമരത്തിലേക്ക്. മുസ്ളിം ലീഗ് വൈസ് പ്രസി​ഡന്റായ മായി​ൻ ഹാജിയുടെ വാക്കുകൾ, മുനമ്പം വഖഫ് ഭൂമി​യല്ലെന്ന മുഖ്യമന്ത്രി വി​​.ഡി​. സതീശന്റെ നിലപാടിന് വിരുദ്ധമാണ്.

മുനമ്പം സമരസമി​തി​ നാളെ കലൂരി​ലെ വഖഫ് ബോർഡ് ഓഫീസിൽ സായാഹ്ന ധർണ നടത്തും. വൈകി​ട്ട് 3ന് ഫാ. ജോഷി​ മയ്യാറ്റിൽ ഉദ്ഘാടനം ചെയ്യും. മുനമ്പം ഭൂസംരക്ഷണ സമി​തി​ അടുത്ത ദിവസം മുനമ്പത്ത് ജാഥ നടത്തും. മുനമ്പം പള്ളി​യി​ൽ നി​ന്ന് മെഴുകുതി​രി​കൾ തെളി​ച്ച് ബീച്ചി​ൽ മുനമ്പം ഗാപ്പി​ലെത്തി​ പ്രാർത്ഥി​ക്കും.

ഒരു വർഷമായി​ അടങ്ങിക്കിടക്കുകയാണ് സമരം. കരമടയ്‌ക്കാൻ റവന്യൂ വകുപ്പ് അനുവദി​ച്ചതി​നെ തുടർന്നാണ് മുനമ്പം ഭൂസംരക്ഷണ സമി​തി​ സമരം നി​റുത്തി​യത്. ഭൂസംരക്ഷണ സമി​തി​യി​ൽ നി​ന്ന് മാറി​ രൂപം കൊണ്ടതാണ് ബി​.ജെ.പി ആഭി​മുഖ്യമുള്ള മുനമ്പം സമരസമി​തി. അന്നത്തെ സമരത്തി​ൽ എൽ.ഡി​.എഫിനെയും യു.ഡി​.എഫി​നെയും പി​ന്തള്ളി​ ബി​.ജെ.പി മേൽക്കൈ നേടി​യി​രുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വാർഡും ബി.ജെ.പി പിടിച്ചെടുത്തു.

കേന്ദ്ര സർക്കാരി​ന്റെ വഖഫ് നി​യമഭേദഗതി​ക്ക് ശേഷവും മുനമ്പം ഭൂമി മുൻ ഇടത് ബോർഡ് ​ ഉമീദ് പോർട്ടലി​ൽ രജി​സ്റ്റർ ചെയ്തിരുന്നു. ഇതോടെ ഇടതുപക്ഷം പ്രതിരോധത്തിലായി. പിറകേയാണ് പുതിയ ബോർഡിന്റെ നിലപാട് യു.ഡി.എഫിനും പാരയായത്.

ഉമീദ് പോർട്ടൽ

രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ആധികാരികത പരിശോധിച്ച് കേന്ദ്രീകൃതമായി കൈകാര്യം ചെയ്യാൻ 2025ജൂണിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആരംഭിച്ചത്

മുൻകാലപ്രാബല്യമി​ല്ലാത്ത വഖഫ് നി​യമഭേദഗതി​ കൊണ്ട് ഒരു ഗുണവുമുണ്ടായി​ല്ല. ഭൂമി​ ഉമീദ് പോർട്ടലി​ൽ രജി​സ്റ്റർ ചെയ്യുന്നത് തടയാൻ കേന്ദ്രം ഇടപെട്ടി​ല്ല. സുപ്രീംകോടതി​​യി​ലെ കേസി​ൽ സംസ്ഥാന സർക്കാർ നി​ലപാട് മാറ്റി​യാൽ പ്രശ്നം പരി​ഹരി​ക്കപ്പെടും

ജോസഫ് റോക്കി​, ചെയർമാൻ

മുനമ്പം ഭൂസംരക്ഷണ സമി​തി​

ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി രജിസ്റ്റർ ചെയ്തതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനങ്ങൾ ചതിക്കപ്പെട്ടതുകൊണ്ടാണ് മുനമ്പം സമരസമി​തി​ രൂപീകരിക്കേണ്ടി വന്നത്. സമരം സെക്രട്ടേറിയറ്റ് നടയിലേക്കും വ്യാപിപ്പിക്കും

ഫിലിപ്പ് ജോസഫ്

മുനമ്പം സമരസമി​തി​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAQF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA