SignIn
Kerala Kaumudi Online
Thursday, 22 October 2026 4.00 AM IST

ആരോഗ്യത്തിൽ ടാസ്‌ക് ഫോഴ്സിനെ ചൊല്ലിയും പോര്

1

തിരുവനന്തപുരം:ആരോഗ്യമേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് രൂപീകരിച്ച 16 അംഗ ടാക്‌സ് ഫോഴ്‌സിനെ ചൊല്ലിയും വിവാദം. മുഖ്യമന്ത്രി വി.ഡി സതീശൻ ചെയർമാനും ആരോഗ്യമന്ത്രി കെ.മുരളീധരൻ വൈസ് ചെയർമാനുമായ ടാസ്‌ക് ഫോഴ്‌സിൽ ആരോഗ്യരംഗത്തെ സ്വകാര്യ നിക്ഷേപകരും അംഗങ്ങളാണ്. ഇതാണ് പ്രതിപക്ഷ വിമർശനത്തിന് ഇടയാക്കിയത്. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരണം നടത്തിയതെന്ന ആരോപണവും ഉയർന്നു. എന്നാൽ, തീരുമാനങ്ങൾ താനും മുഖ്യമന്ത്രിയും കൂടി ആലോചിച്ചെടുത്തതാണെന്ന് മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. സമിതി സദുദ്ദേശ്യപരമാണെന്നും മുഖ്യമന്ത്രിയും താനും തമ്മിൽ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അംഗങ്ങളെക്കുറിച്ചുള്ള ആക്ഷേപം ന്യായമെങ്കിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവും ദീർഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യമാതൃക വികസിപ്പിക്കാനാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്നാണ് ഈ മാസം ഏഴിന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഉത്തരവ് ആരോഗ്യവകുപ്പിന്റെ പേരിലാണെങ്കിലും വിശദമായ അറിയിപ്പ് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. സാധാരണ ആരോഗ്യവകുപ്പിന്റെ ഉത്തരവുകൾ സംബന്ധിച്ച അറിയിപ്പുകൾ ആരോഗ്യമന്ത്രിയാണ് വാർത്താക്കുറിപ്പായി നൽകാറുള്ളത്.

ടാസ്‌ക് ഫോഴ്സിലൂടെ

ലക്ഷ്യമിടുന്നത്
# രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം രോഗങ്ങൾ തടയുന്നതിനും തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാർധക്യത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നത്. രോഗങ്ങൾ, രോഗങ്ങൾ വർദ്ധിക്കുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ എന്നിവയെല്ലാം ടാസ്‌ക് ഫോഴ്സ് പരിശോധിക്കും.

# രോഗങ്ങൾ തടയാനും കൃത്യസമയത്ത് പരിശോധനകൾ നടത്താനുമുള്ള സംവിധാനങ്ങൾ തയ്യാറാക്കും. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദം ഉൾപ്പെടെ പരമ്പരാഗത ചികിത്സാ രീതികളും ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യതകളും പരിശോധിക്കും.

#ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി ഒരുകുടക്കീഴിൽ കൊണ്ടുവരാൻ ഡിജിറ്റൽ സംവിധാനവും ഇതിന്റെ ഭാഗമായി വരും. രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, TASK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA