
അമ്പലപ്പുഴ: പുന്നപ്ര വയലാർ സമരത്തിന്റെ 80 -ാമത് വാർഷിക വാരാചരണത്തിന് പുന്നപ്രയിൽ തുടക്കമായി. സി. എച്ച്. കണാരൻ ദിനമായ 20ന് രാവിലെ ഏരിയയയിലെ വിവിധ കേന്ദ്രങ്ങളിലും പ്രധാന ജംഗ്ഷനുകളിലും പതാകയുയർത്തി.
സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപ നടയിൽ ഉയർത്തുന്നതിനുള്ള രക്തപതാക സി.പി. എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന തോട്ടപ്പള്ളി മണ്ണുമ്പുറം ഉന്നതിയിലെ പുതുവൻ വീട്ടിൽ സി .മണിയന്റെ സ്മരണാർത്ഥം മകൻ സുനിൽ കുമാറിൽ നിന്ന് സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച് .സലാം ഏറ്റുവാങ്ങി. കൊടിമരം പുന്നപ്ര വയലാർ സമര സേനാനി പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പതിമൂന്നിൽ തങ്കപ്പന്റെ സ്മരണാർത്ഥം മകൻ പി.ടി .മധുവിൽ നിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി സി .ഷാംജി ഏറ്റുവാങ്ങി. പ്രസിഡന്റ് ഇ.കെ.ജയൻ പതാക ഉയർത്തി. തുടർന്ന് സമര ഭൂമി നഗറിൽ ചേർന്ന സി .എച്ച് .അനുസ്മരണത്തിൽ സി. ഷാംജി, പി. കെ. സദാശിവൻ പിളള എന്നിവർ സംസാരിച്ചു. എ .പി. ഗുരുലാൽ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |