SignIn
Kerala Kaumudi Online
Thursday, 22 October 2026 4.00 AM IST

ശിവഗിരിയിൽ വിദ്യാരംഭ ചടങ്ങുകൾക്ക് വൻതിരക്ക്

sivagiri

ശിവഗിരി: ശിവഗിരിയിൽ വിദ്യാരംഭ ചടങ്ങുകൾക്ക് വൻ തിരക്ക്. രാവിലെ മുതൽ നാനാ ഭാഗത്ത് നിന്ന് കുട്ടികളെ എഴുത്തിനിരുത്താനായി രക്ഷിതാക്കളെത്തി. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവരാത്രി ആഘോഷ കമ്മിറ്റി കൺവീനർ സ്വാമി വിരാജാനന്ദ ഗിരി , ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമിമാരായ സൂക്ഷ്മാനന്ദ, ഋതംബരാനന്ദ, വിശാലാനന്ദ , മറ്റ് സന്യാസിമാരും എഴുത്തിനിരുത്തിന് നേതൃത്വം നൽകി. കുരുന്നുകൾക്ക് ഹരിശ്രീ ഗണപതായേ നമഃ എന്നെഴുതിയ ഓലയും നൽകി. വിദ്യാരംഭത്തോടനുബന്ധിച്ച് സമാധിയിലും, ശാരാദാമഠത്തിലും പ്രത്യേകപൂജകളും പ്രാർത്ഥനകളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA