
കൊല്ലം: കഞ്ചാവു കേസിൽ രണ്ട് യുവ ഡോക്ടർമാരെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം എൽ.ഐ.സി ലൈൻ ലക്ഷ്മി നഗർ അജാസ് മൻസിലിൽ അജാസ് ഖാൻ (29), കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൗസ് സർജനായ എറണാകുളം വെണ്ണല വടശ്ശേരി ഹൗസിൽ അലീന മാർഗരറ്റ് സഖറിയ എന്നിവരാണ് പിടിയിലായത്.
അറസ്റ്റിനിടെ പൊലീസിനെ ആക്രമിച്ചതിനും അജാസിനെതിരെ കേസെടുത്തു. കൊല്ലം നഗത്തിലെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇജാസും അലീനയും തമ്മിൽ ഹോട്ടൽ മുറിയിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. തുടർന്ന് സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാരാണ് പൊലീസിനെ വിളിച്ചത്.
സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസ് സംഘത്തെ അജാസ് ആക്രമിച്ചു. കൂടുതൽ പൊലീസെത്തിയാണ് കീഴ്പ്പെടുത്തിയത്. ഇവരുടെ മുറിയിൽ നിന്ന് മൂന്നുഗ്രാം കഞ്ചാവും, ഇത് വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള പേപ്പറും കണ്ടെത്തി. അലീനയെ ആക്രമിച്ചതിനും അജാസിനെതിരെ കേസെടുത്തു. കഞ്ചാവ് കേസിൽ ഇരുവർക്കും ജാമ്യം കിട്ടി. പൊലീസിനെ ആക്രമിച്ചതിന് അജാസിനെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |