
കൊടുങ്ങല്ലൂർ: ചെക്ക് റിപ്പബ്ലിക് ചാൾസ് യൂണിവേഴ്സിറ്റിയുടെ നാലുവർഷത്തെ ഗവേഷണ പഠനത്തിന് കൊടുങ്ങല്ലൂർ സ്വദേശിനി അഫ്രിൻ നവാസിന് ഒന്നരക്കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്പ്. മെഡിസിനൽ കെമിസ്ട്രിയാണ് ഗവേഷണ വിഷയം. കൊടുങ്ങല്ലൂർ ശാന്തിപുരം വടക്കേവീട്ടിൽ ഡോ.വി.എ.നവാസിന്റെയും (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്) ആലുവ കക്കാട്ട് സുനിത ഇസ്മായിലിന്റെയും (അസോ.വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്) മകളാണ്. പഞ്ചാബിലെ മൊഹാലി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഹൈദരാബാദിലെ നൈപറിലും ബംഗളൂരുവിലെ ഇൻസ്റ്റമിലും ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |