SignIn
Kerala Kaumudi Online
Thursday, 22 October 2026 4.00 AM IST

വഖഫ് ബോർഡിൽ എ.പി വിഭാഗത്തിന് പ്രാതിനിദ്ധ്യം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി രാജിവയ്ക്കും

READ ENGLISH VERSION
vakhaf

മലപ്പുറം: വഖഫ് ബോർഡിൽ കാന്തപുരം എ.പി വിഭാഗത്തിന് പ്രാതിനിദ്ധ്യം നിഷേധിച്ചതിനെ തുടർന്നുണ്ടായ വിവാദം ഒഴിവാക്കാൻ സർക്കാർ. എ.പി വിഭാഗത്തിന് പ്രാതിനിദ്ധ്യം നൽകാൻ ധാരണ. ഇതിന്റെ ഭാഗമായി നിലവിലെ അംഗം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഇന്ന് രാജിവയ്ക്കും. കൊച്ചിയിൽ നടക്കുന്ന ബോർഡ് യോഗത്തിൽ ചെയർമാന് രാജിക്കത്ത് കൈമാറും. ഈ ഒഴിവിലാകും എ.പി വിഭാഗത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തുക. ഇതോടെ ഇന്ന് നടത്താനിരുന്ന സെക്രട്ടേറിയറ്റ്-കളക്ടറേറ്റ് മാർച്ച് എ.പി വിഭാഗം മാറ്റിവച്ചു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി എൻ.ഷംസുദ്ദീൻ കാന്തപുരവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമവായം. അതേസമയം, ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയേണ്ടിവരുന്നതിൽ എ.പി വിഭാഗത്തിന് അതൃപ്തിയുണ്ട്. നിലവിലെ ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോടിന് ഒരുവർഷം കൂടി തുടരാൻ അർഹതയുണ്ടെന്നാണ് കാന്തപുരം വിഭാഗത്തിന്റെ നിലപാട്. കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാനായി പരിഗണിക്കുന്നുണ്ട്. രാജിവയ്ക്കുന്നത് സ്വയം എടുത്ത തീരുമാനമാണെന്നും വഖഫ് ബോർഡിൽ പ്രാതിനിദ്ധ്യം ലഭിക്കാത്തതിലുള്ള പ്രതിഷേധം ഒഴിവാക്കി സമൂഹത്തിൽ കലഹവും ഏറ്റുമുട്ടലും ഉണ്ടാകാതിരിക്കാനാണെന്നും മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.

വഖഫ് ബോർഡ് പുനഃസംഘടനയിൽ എ.പി വിഭാഗത്തിന് പ്രാതിനിദ്ധ്യം നൽകാത്തതിൽ സമസ്തയ്ക്കും പ്രതിഷേധമുണ്ടെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞിരുന്നു. ബോർഡംഗങ്ങളുടെ നിയമനത്തിൽ സർക്കാർ സമസ്തയുമായി കൂടിയാലോചന നടത്തിയിട്ടില്ല. സർക്കാർ അഭിപ്രായം തേടുമ്പോൾ നിലപാട് അറിയിക്കാറുണ്ടെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAQF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA