SignIn
Kerala Kaumudi Online
Thursday, 22 October 2026 3.59 AM IST

ഗൂഗിൾ പേ വഴി കൈക്കൂലി: സി.ഐയ്ക്ക് സസ്‌പെൻഷൻ

1

കോട്ടയം: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ പി.എ.ഷമീർഖാനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അസാം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒരു മാസത്തിനിടെ 2.28 ലക്ഷം രൂപ ഷമീർഖാൻ കൈക്കൂലി വാങ്ങിയത് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണിത്. ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഡി.ഐ.ജിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൈക്കൂലി വാങ്ങുന്നതിനായി ഷമീർഖാൻ കോഴിഫാമിൽ ജോലി ചെയ്തിരുന്ന അസാം സ്വദേശിയെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയായിരുന്നു. വൈക്കം സ്വദേശിയുടെ പേരിലുള്ള ഫോൺ നമ്പരാണ് ഈ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നത്. ഗൂഗിൾ പേ കൈകാര്യം ചെയ്തിരുന്നതും ഷമീർഖാനായിരുന്നു. ടിപ്പർ ലോറിക്കാരിൽ നിന്നും, അനധികൃത മണ്ണുകടത്തുകാരിൽ നിന്നുമാണ് കൈക്കൂലി വാങ്ങിയിരുന്നത്. ഒന്നര മാസം മുമ്പാണ് ഷമീർഖാൻ വൈക്കം സി.ഐയായി എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA