SignIn
Kerala Kaumudi Online
Thursday, 22 October 2026 3.59 AM IST

സർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല

1

തിരുവനന്തപുരം : എക്സാലോജിക്ക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി അന്വേഷണത്തിൽ സർക്കാരും ആഭ്യന്തരവകുപ്പും എടുത്ത നടപടി ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇ.ഡിയുടെ കത്തുലഭിച്ചപ്പോൾ അനാവശ്യമായ ധൃതി ഒഴിവാക്കി, അത് പരിശോധിച്ച് കൃത്യമായ നിയമനടപടി സ്വീകരിക്കുകയാണ് സർക്കാരും ആഭ്യന്തരവകുപ്പും ചെയ്തത്. ആ സമീപനത്തെ സുപ്രീം കോടതി അംഗീകരിക്കുന്നുവെന്നാണ് ഈ വിധിയിലൂടെ മനസിലാക്കുന്നത്. എഫ്.ഐ.ആർ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ആ സമീപനത്തിന്റെ ഭാഗമാണ്. എന്നാൽ എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിച്ചപ്പോൾ സർക്കാരിന് അത് നടപ്പാക്കേണ്ടി വന്നു. ഈ കേസിൽ വിജിലൻസിന്റെ എഫ് .ഐ .ആർ അതേ പടി നിലനിൽക്കുകയാണ്. ഒരാഴ്ചത്തേക്ക് അന്വേഷണം തടഞ്ഞത് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ പരാതിക്കാരന് തന്റെ വാദങ്ങൾ നിരത്താൻ വേണ്ടിയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് തന്നെയാണ് ഈ കേസിലും സർക്കാരിന്റെ നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA