
ന്യൂഡൽഹി: ഡി.എം.ആർ.സി ഡൽഹിയിൽ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഡൽഹിയിൽ ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ബസ് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച പ്രാരംഭ ചർച്ചകൾ നടത്തിയെന്നും സി.പി,ജോൺ വ്യക്തമാക്കി.
കെ.എസ്,ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ, അഡിഷണൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം ഹൈഡ്രജൻ ബസിൽ യാത്ര ചെയ്തു. സെൻട്രൽ സെക്രട്ടേറിയറ്റിൽ നിന്നാരംഭിച്ച് സേവ് തീർത്ഥ്, സെൻട്രൽ വിസ്ത വഴി തിരികെ സെൻട്രൽ സെക്രട്ടേറിയറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ബസിന്റെ യാത്ര ഡി.എം.ആർ,സി ക്രമീകരിച്ചിരിക്കുന്നത്. ഹരിത ഇന്ധനത്തിന്റെ പ്രോത്സാഹനത്തിനും ബസിന്റെ സവിശേഷതകൾ മനസിലാക്കുന്നതിനും സംസ്ഥാനത്ത് ഇത്തരം ബസുകൾ എത്തിക്കുന്നതിനുമുള്ള സാദ്ധ്യത പരിശോധിക്കുന്നതിനുമാണ് ബസ് യാത്ര നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |