
തിരുവനന്തപുരം: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ (ജൂൺ 26) ഡ്രൈ ഡേ പ്രഖ്യാപിച്ചു. മദ്യഷോപ്പുകൾ നാളെ അടച്ചിടും. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും ഉൾപ്പെടെ പ്രവർത്തിക്കില്ല.
മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്. ജൂൺ 26 ലോകലഹരി വിരുദ്ധ ദിനമാ.ി ആചരിക്കാൻ 1987 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാൻ് തീരുമാനിച്ചത്. കേരളത്തിൽ എക്സൈസ് വകുപ്പിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധ വത്കരണ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സനമ്നദ് സംഘടനകളുടെയും നേതൃത്വത്തിലും ബോധവത്കരണ പരിപാടികൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |