SignIn
Kerala Kaumudi Online
Monday, 25 May 2026 10.02 AM IST

എസ്‌.എസ്‌.എൽ.സി പരീക്ഷയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: ​ സംസ്ഥാനത്ത് എസ്‌.എസ്‌.എൽ.സി പരീക്ഷ തിങ്കളാഴ്‌ചയും ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളുടെ പരീക്ഷ ചൊവ്വാഴ്‌ചയും പൂർത്തിയാകുന്നതോടെ മദ്ധ്യവേനലവധി തുടങ്ങുകയായി. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ ശനിയാഴ്‌ച പൂർത്തിയായി. ഗൾഫ്‌ മേഖലയിലെ സ്‌കൂളുകളിൽ എസ്‌.എസ്‌.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ മാറ്റിയിരുന്നു. ഇവർക്ക്‌ പിന്നീട്‌ പരീക്ഷ നടത്തണമോ അതോ മുൻകാല പഠനമികവിന്റെ അടിസ്ഥാനത്തിൽ ശാസ്‌ത്രീയമായി മാർക്ക്‌ നിർണയിക്കണമോ എന്ന്‌ തീരുമാനമെടുക്കും.
കേരളത്തിൽ 4,17,497 കുട്ടികളാണ്‌ പത്താംക്ലാസ്‌ പരീക്ഷ എഴുതിയത്‌. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ 16ന്‌ ആരംഭിച്ച് മേയ്‌ രണ്ടിന് പൂർത്തിയാകും. മേയ് മൂന്നാംവാരത്തിനുള്ളിൽ എസ്‌.എസ്‌.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം നടത്തും. പ്ലസ്‌ ടു ഫലപ്രഖ്യാപനം മേയ് 22നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA