SignIn
Kerala Kaumudi Online
Sunday, 28 June 2026 1.57 AM IST

എസ്.എൻ.ഡി.പി വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ നിര്യാതനായി

1

വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയനെ രണ്ട് പതിറ്റാണ്ടിലധികം നയിച്ച വടകര മേപ്പയിൽ പൂക്കണ്ടി മലയിൽ പി.എം.രവീന്ദ്രൻ (67) നിര്യാതനായി. ഇന്നലെ ഉച്ചയോടെ വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. യൂണിയൻ പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം, വടകര കീഴൽ ശ്രീനാരായണ കോളേജ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ ട്രസ്റ്റിന് കീഴിൽ മലബാർ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തനങ്ങൾക്ക് സാദ്ധ്യതയില്ലാതിരുന്ന കാലത്ത് മലബാറിലെ വിവിധ പ്രദേശങ്ങളിൽ ശാഖകൾ രൂപീകരിക്കുന്നതിലും സജീവമാക്കുന്നതിനും നേതൃത്വപരമായ പങ്കുവഹിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് സംരംഭമായ കെ.എസ്.എസിന്റെ ഉടമയാണ്. ഭാര്യ: സുബിത. മകൻ: റൂബിൻ, മരുമകൾ: വൈശാലി, കൊച്ചുമകൾ: അവിക റൂബിൻ. സഹോദരങ്ങൾ: പരേതനായ പി.എം.നാണു,​ പി.എം.മുകുന്ദൻ, പി.എം.കൃഷ്ണൻ, പരേതനായ പി.എം.രാജൻ, പി.എം.വത്സലൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മേപ്പയിലെ വീട്ടുവളപ്പിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA