SignIn
Kerala Kaumudi Online
Monday, 25 May 2026 10.01 AM IST

മോദിയുടെ ചിത്രവുമായി ഷാഫി കാത്തുനിന്നു, പക്ഷേ...

shafi-

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ചൂരൽമലയിൽ വെച്ച് കുഞ്ഞിനെ ഓമനിക്കുന്ന ചിത്രവുമായി സ്വരാജ് റൗണ്ടിൽ സയ്യിദ് ഷാഫി കാത്ത് നിന്നു. പ്രധാനമന്ത്രിക്ക് ആ ചിത്രമൊന്ന് കൈമാറാൻ കഴിഞ്ഞെങ്കിൽ എന്നത് മാത്രമായിരുന്നു മോഹം. പക്ഷേ, പ്രത്യേക അനുവാദം വേണമെന്ന് പറഞ്ഞ് പൊലീസ് തടഞ്ഞു. നിരാശനായെങ്കിലും പ്രധാനമന്ത്രിയെ നോക്കി കൈവീശി ഷാഫി മടങ്ങി.

കയ്പമംഗലം കൂരിക്കുഴി സ്വദേശിയായ ഷാഫി ബി.ജെ.പി പ്രവർത്തകർക്കൊപ്പമാണ് ജനറൽ ആശുപ്രതിക്ക് സമീപം പെൻസിൽ ഡ്രോയിംഗുമായി കാത്തുനിന്നത്. 2024ൽ വരച്ച ചിത്രമായിരുന്നു. ഇതിന് മുൻപും മോദിയുടെ ചിത്രം വരച്ചിട്ടുണ്ട്. എട്ടുദിവസമെടുത്ത് പേന കൊണ്ട് കുത്തുകൾ അടയാളപ്പെടുത്തിയാണ് ആദ്യം വരച്ചത്. പ്‌ളസ്ടു പഠനശേഷം മുംബയിൽ ചിത്രരചന പഠിച്ചു. പിന്നീട്
യു.എ.ഇയിലെത്തിയ ഷാഫി, അവിടെ സ്വകാര്യകമ്പനിയിൽ ജോലിക്കിടയിൽ വര തുടർന്നു. പിന്നീട് നാട്ടിലെത്തിയപ്പോൾ സിനിമയിലും സീരിയലിലും കലാസംവിധാന സഹായിയായി. ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമില്ലെന്ന് ഷാഫി പറഞ്ഞു. മകനും മാതാവിനും ചിത്രരചനയോട് താൽപര്യമുണ്ടെന്നും വെളിപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA