SignIn
Kerala Kaumudi Online
Monday, 25 May 2026 6.50 AM IST

തടഞ്ഞുവച്ച വേതനം നൽകാൻ തീരുമാനം

lp-teachers

തിരുവനന്തപുരം: കെ -ടെറ്റിന് സമാനമായ ഉയർന്ന യോഗ്യതകളുള്ള (സെറ്റ്, നെറ്റ്, എം.എഡ്, എം.ഫിൽ, പി.എച്ച്.ഡി) അദ്ധ്യാപകർക്ക് 2025 ഒക്‌ടോബർ 31 വരെ കുടിശികയുള്ള ദിവസവേതനം നൽകും. നിശ്ചിത കെ-ടെറ്റ് യോഗ്യതയില്ല എന്ന കാരണത്താൽ തടഞ്ഞുവച്ച വേതനം, ഓരോ കേസും പ്രത്യേകം പരിശോധിച്ച് നൽകുന്നതിന് അനുമതി നൽകി.

അദ്ധ്യാപകരുടെ കെ- ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കെ -ടെറ്റ് കാറ്റഗറി III വിജയിച്ച അദ്ധ്യാപകർക്ക് ഇനി മുതൽ കെ-ടെറ്റ് കാറ്റഗറി II നേടുന്നതിൽ നിന്നും ഒഴിവാക്കി നൽകി. സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചിട്ടുള്ള റിവ്യൂ പെറ്റീഷനിലെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും ഇ‍ൗ നിർദേശങ്ങൾ. അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA