SignIn
Kerala Kaumudi Online
Monday, 25 May 2026 8.14 AM IST

കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്നെത്തും

runway

തിരുവനന്തപുരം : പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ ഇന്ന് നാട്ടിലെത്തിക്കും.

ഇവർ വിമാനമാർഗ്ഗം ഇന്നലെ ഉച്ചയോടെ കൊളംബോയിലെത്തി. ഇന്ന് പുലർച്ചെ 12.30 ന്റെ ( ചൊവ്വ) ശ്രീലങ്കൻ എയർവേയ്സ് വിമാനത്തിൽ ഡൽഹിയിലെത്തും. രാവിലെയുള്ള എയർ ഇന്ത്യാ വിമാനത്തിൽ കൊച്ചിയിലെത്തും.

പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ , മകൾ സ്മൃതി മേനോൻ (3 ) ഉൾപ്പെടെയുളള എട്ട് ഇന്ത്യക്കാരാണ് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്.

ഇവർ അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നു ഷാർജ വഴി കുവൈറ്റിലേക്ക് പോകേണ്ടിയിരുന്നവരാണ്.

എയർ അറേബ്യ വിമാനം

യുദ്ധസാഹചര്യത്തെ തുടർന്ന്

കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളി യാത്രക്കാർ കുവൈറ്റിൽ നിന്നുള്ള ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാട്ട് വഴി നോർക്ക റൂട്ട്സിന്റെ സഹായം തേടി. തുടർന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികൾ ഏകോപിപ്പിച്ചു. യാത്രാമദ്ധ്യേ ട്രാൻസിറ്റ് വിസയിൽ ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് പ്രവാസി സംഘടനകൾ, ലോക കേരള സഭാ പ്രതിനിധികൾ എന്നിവരുടെ പിന്തുയോടെ ഷെൽട്ടർ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദുചെയ്തതിനെ തുടർന്ന് കുടുങ്ങിയവർക്ക് കമ്പനികളും രാജ്യങ്ങളും ഹോട്ടൽ താമസം ലഭ്യമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA