
കൊച്ചി: വാദിയും പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയാലും മാനഭംഗ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹം നിശ്ചയിച്ച ശേഷം പ്രതിശ്രുതവരൻ തന്റെ വീട്ടിലെത്തി ബലം പ്രയോഗിച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന യുവതിയുടെ പരാതിയിൽ കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വിസമ്മതിച്ചത്.
2023ലായിരുന്നു സംഭവം. ഇരുവരും മെഡിക്കൽ വിദ്യാർത്ഥികളാണ്. വരൻ കൂട്ടുകാരുടെ മുന്നിൽ അപകീർത്തിപ്പെടുത്തി, വിവാഹത്തിൽ നിന്ന് പിൻമാറി എന്നിങ്ങനെ ആരോപിച്ചാണ് 2025ൽ യുവതി പരാതി നൽകിയത്. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെന്നും കേസ് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമുള്ള യുവതിയുടെ സത്യവാങ്മൂലത്തിനൊപ്പമാണ് പ്രതി ഹർജി നൽകിയത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസ് ഗൗരവമുള്ളതാണെന്നും അവിവാഹിതയായ യുവതിയെ പീഡിപ്പിച്ചത് തർക്കമായി കാണാനാകാത്തതിനാൽ ഒത്തുതീർക്കാനാകില്ലെന്നും കോടതി വിലയിരുത്തി. യുവതിക്ക് വ്യക്തമായ നിലപാടില്ലെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |