
തിരുവനന്തപുരം:തീർത്ഥാടന കാലത്ത് ശബരിമലയിലും അനുബന്ധ സ്ഥലങ്ങളിലും ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന ആരോഗ്യ വകുപ്പിന്റെ തീരുമാനം തിരുത്തണമെന്ന് ബി.ജെ.പി.മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സർക്കാർ നിലപാട് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ ദർശനത്തിനെത്തുന്ന ഒരു തീർത്ഥാടനത്തെ ഈ സർക്കാർ എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണമാണിത്. മറ്റേതെങ്കിലും സമുദായങ്ങളുടെ തീർത്ഥാടനമായിരുന്നെങ്കിൽ ഇങ്ങനെയൊരു നടപടി സ്വീകരിക്കാൻ സർക്കാരിനാവുമായിരുന്നോയെന്ന് ആലോചിക്കേണ്ടതാണ്. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ കടുത്ത
പ്രതിഷേധമുണ്ടാകുമെന്ന് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |