SignIn
Kerala Kaumudi Online
Monday, 25 May 2026 7.34 AM IST

ശ്രീ ചിത്രാ മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് തടവും പിഴയും

p

തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ശ്രീ ചിത്രാ തിരുനാൾ ഇൻസ്റ്റിറ്റൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഭരണ വിഭാഗം മുൻ ഡെപ്യൂട്ടി ഡയറക്ടറെ പ്രത്യേക സി. ബി. ഐ കോടതി മൂന്ന് വർഷം കഠിന തടവിനും 71,00,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പത്തനംതിട്ട റാന്നി സ്വദേശി പി.ബി.സൗരഭനെയാണ് കോടതി ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതിയിൽ തെളിവിനായി ഹാജരാക്കിയ പ്രതിയുടെ സ്ഥിര നിക്ഷേപ രസീതുകൾ സർക്കാരിലേക്ക് കണ്ടുകെട്ടണമെന്നും ജസ്റ്റിസ് കെ. എസ്. രാജീവ് പറഞ്ഞു.സ്വത്ത് സമ്പാദനത്തിൽ ഭർത്താവിനെ സഹായിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ടിരുന്ന ഭാര്യ സുരേഖയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 2014 ലാണ് സൗരഭൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.സി.ബി.ഐക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി.ഷാദാസ് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PUNISHMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA