SignIn
Kerala Kaumudi Online
Sunday, 28 June 2026 1.57 AM IST

ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് നിര്യാതയായി

READ ENGLISH VERSION
aisha

കൊച്ചി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന, തിരക്കഥാകൃത്തും എഴുത്തുകാരനുമായ പരേതനായ ജോൺ പോളിന്റെ ഭാര്യ, മരട് കൊട്ടാരം എൻക്ലേവ് പുതുശേരി ഹൗസിൽ അയിഷ എലിസബത്ത് ജോൺ (76) നിര്യാതയായി. രണ്ട് ദിവസം മുമ്പ് പള്ളിയിൽ പോയി മടങ്ങുമ്പോൾ കടവന്ത്ര ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കവേ ബൈക്ക് ഇടിച്ച് പരിക്കേൽക്കുകയായിരുന്നു. കോട്ടയത്തുപാറ ഞാളിയത്ത് കുടുംബാംഗമാണ്. മൃതദേഹം ഇന്ന് രാവിലെ പത്ത് മുതൽ മരടിലുള്ള വസതിയിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് എളംകുളം സെന്റ് മേരീസ് സുനോറ പള്ളിയിൽ സംസ്‌കരിക്കും. മകൾ: ജിഷ ജോൺ. മരുമകൻ: ജെബി എൻ. എബ്രഹാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA