SignIn
Kerala Kaumudi Online
Monday, 25 May 2026 8.17 AM IST

സംഘർഷ മേഖലകളിൽ  നോർക്ക ഹെൽപ്പ് കൂട്ടായ്മ


തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസികളായ മലയാളികളിൽ നിന്നും വിദേശയാത്രയ്ക്ക് പോയി കുടുങ്ങിയവരിൽ നിന്നും ഹെൽപ്‌ ഡെസ്‌ക്കുകളിൽ ലഭിച്ച വിവരങ്ങൾ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ തൈക്കാട് നോർക്ക സെന്ററിൽ അവലോകനം ചെയ്തു.

സംഘർഷ മേഖലകളിലെ ഓരോ രാജ്യത്തും പ്രത്യേകം നോർക്ക ഹെൽപ്പ് കൂട്ടായ്മകൾ രൂപീകരിച്ചു.

ഇസ്രയേൽ, ജോർദ്ദാൻ, യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് കൂട്ടായ്മകൾ.

നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, അതത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹികപ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടുന്നതാണ് കൂട്ടായ്മകൾ.

ആവശ്യമെങ്കിൽ നോർക്ക പ്രവാസി വോളണ്ടിയർമാരേയും നിയോഗിക്കും. ആവശ്യമുളളവർക്ക് കൗൺസിലിംഗ് സേവനം ലഭ്യമാക്കാനും തീരുമാനിച്ചു. ഇതിനായി കൗൺസലർമാരെ ചുമതലപ്പെടുത്താൻ ദേശീയ ആരോഗ്യ ദൗത്യം (കേരളം) ഡയറക്ടർക്ക് നോർക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ കത്തയച്ചു.

ടി.വി അനുപമ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, നോർക്ക വകുപ്പ്, ലോക കേരള സഭാ, നോർക്ക റൂട്ട്സ് ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NORKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA