SignIn
Kerala Kaumudi Online
Monday, 25 May 2026 6.51 AM IST

'വി.ഡി. സതീശൻ നയിക്കും' ആലുവയിൽ കൂറ്റൻ ഹോർഡിംഗ്

vd

ആലുവ: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണത്തിന്റെ ചുവടു പിടിച്ച് ആലുവയിൽ വി.ഡി. സതീശന് അനുകൂലമായി കൂറ്റൻ ഹോർഡിംഗ് ഉയർന്നു. വി.ഡി. സതീശന്റെ ചിത്രം സഹിതം 'യു.ഡി.എഫ് ജയിക്കും, വി.ഡി. സതീശൻ നയിക്കും" എന്നാണ് ഹോർഡിംഗിലുള്ളത്.

ആലുവ നഗരത്തോട് ചേന്ന്, കീഴ്മാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ തോട്ടുമുഖം പടിഞ്ഞാറെ പള്ളി കവലയിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുകളിലാണ് കഴിഞ്ഞ ദിവസം ഹോർഡിംഗ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറി തോപ്പിൽ അബുവിന്റെ സഹോദരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ഇത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും ഉപയോഗിച്ചെങ്കിലും ഇതുവരെ മുറിയൊഴിഞ്ഞിട്ടില്ല. പരസ്യ ഏജൻസികളുടെ കൈവശമിരുന്ന ഹോർഡിംഗാണ് സതീശൻ അനുകൂലികൾ ഉപയോഗിച്ചത്. ആരാണ് ഇത് സ്ഥാപിച്ചതെന്ന് പരിസരത്തെ കോൺഗ്രസുകാർക്കും നിശ്ചയമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA