SignIn
Kerala Kaumudi Online
Monday, 25 May 2026 7.34 AM IST

ഗതാഗതമന്ത്രിക്ക് ഡ്രൈവിംഗ് ലൈസൻസ് പതിനെട്ടിന് മുമ്പേ

aa
ഗണേശ്‌കുമാറിന്റെ ജനന തീയതിയും ഡ്രൈവിംഗ് ലൈസൻസ് നൽകിയ തീയതിയും വ്യക്തമാക്കുന്ന എം.വി.ഡി നൽകിയ ലൈസൻസിന്റെ പേജ്

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് കർക്കശമാക്കാൻ താത്പര്യം കാണിക്കുന്ന ഗതാഗത മന്ത്രി കെ.ബി.ഗണേശ്‌കുമാർ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയത് 18 വയസ് തികയും മുമ്പേ.

1966 മേയ് 25 നാണ് ജനനം. 1984 ഫെബ്രുവരി 13ന് തിരുവനന്തപുരം ആർ.ടി.ഓഫീസിൽ നിന്ന് ലൈസൻസ് നൽകിയെന്നാണ് രേഖ. ടെസ്റ്റിന് ഹാജരാകുമ്പോൾ പ്രായം 17 വയസും എട്ടുമാസവും 19 ദിവസവുമാണ്. 18 തികയണമെങ്കിൽ മേയ് 25 കഴിയണമായിരുന്നു.

ലൈസൻസിലുള്ള ജനനതീയതിയാണ് ഗണേശ്കുമാർ നിയമസഭാ രേഖകളിലും നൽകിയിട്ടുള്ളത്. നിയമസഭാ വെബ്‌സൈറ്റിൽ മന്ത്രിയുടെ ജനനതീയതി 1966 മേയ് 25 ആണ്. ഓരോ തവണ ലൈസൻസ് പുതുക്കുമ്പോഴും ലൈസൻസിനു വേണ്ടി നൽകിയ രേഖകൾ ഒത്തുനോക്കണമെന്നാണ് വ്യവസ്ഥ.

2023 ഡിസംബറിലാണ് ഗണേശ്കുമാർ രണ്ടാം പിണറായി സർക്കാരിൽ ഗതാഗതമന്ത്രിയായി സ്ഥാനമേറ്റത്. 2024 നവംബർ നാലിനാണ് ഏറ്റവും ഒടുവിലായി ലൈസൻസ് പുതുക്കിയത്. ഗണേശ്‌കുമാറിന് ലൈസൻസ് ലഭിച്ച കാലത്ത് പിതാവ് ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്നു.

 റദ്ദാക്കണമെന്നാണ് നിയമം

18 വയസ് പൂർത്തിയാകുന്നതിന് മുമ്പേ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയാൽ, അഞ്ചു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കണമെന്നാണ് കേന്ദ്ര മോട്ടോർ വാഹന നിയമം. മുന്നോടിയായി ലൈസൻസ് ഉടമയിൽ നിന്നും വിശദീകരണം തേടണം. മന്ത്രിയുടെ കാര്യത്തിൽ ഇത്തരത്തിലുള്ള നിയമപരമായ നടപടിയുണ്ടാകുമോ എന്ന് വരുംനാളുകളിൽ വ്യക്തമാകും.

രേഖകൾ പരിശോധിക്കാത്തതിന് ഉദ്യോഗസ്ഥരാേടും വിശദീകരണം തേടേണ്ടതാണ്.

വാഹനപ്രേമി കൂടിയായ മന്ത്രി കെ.ബി ഗണേശ്കുമാറിന് ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA