SignIn
Kerala Kaumudi Online
Sunday, 28 June 2026 1.57 AM IST

പ്രതിസന്ധികളെ തോൽപ്പിച്ച് ഒന്നാം റാങ്കിന്റെ തിളക്കം

vinayak-narayanan

ചാലക്കുടി: കടുത്ത ജീവിത പ്രതിസന്ധികളോടും സാമ്പത്തിക ബാധ്യതകളോടും പോരാടിയാണ് വിനായക് നാരായണൻ ബി.ഫാം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. പിതാവ് സജീവ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം അമ്മ ഇന്ദുകലയും വിനായകും ദുരിതത്തിലായി. പിന്നീട് വിനായക് പഠിച്ച

പഠിച്ച വിദ്യാലയമായ സി.സി.കെ.എം സ്‌കൂളാണ് ഉപരിപഠനത്തിന് സഹായിച്ചത്. പത്തിലും പ്ലസ്ടുവിലും മികച്ച മാർക്കോടെ വിജയിച്ച വിനായക്, സ്‌കോളർഷിപ്പോടെയാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ ബി.ഫാമിന് ചേർന്നത്. അദ്ധ്യാപകരും നാട്ടുകാരും നൽകിയ വലിയ പ്രോത്സാഹനവും പിന്തുണയുമാണ് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കരുത്തായതെന്ന് വിനായക് പറയുന്നു. ബി.ഫാം റാങ്കിന് പിന്നാലെ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പിലാണ് ഈ മിടുക്കൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA