SignIn
Kerala Kaumudi Online
Thursday, 22 October 2026 3.13 AM IST

സ്വാമി ഈശയുടെ 'ഐ തിയറി ' പഠന വിഷയമാക്കണം: മന്ത്രി സി.പി.ജോൺ

i

തിരുവനന്തപുരം : പ്രകൃതിയും മനുഷ്യനും ആറ്റവും ഒന്നാണെന്ന ജഗദ്ഗുരു സ്വാമി ഈശയുടെ 'ഐ തിയറി ' ആഴത്തിൽ പഠന വിഷയമാക്കേണ്ട ഒന്നാണെന്ന് മന്ത്രി സി.പി.ജോൺ. ഈശ വിശ്വ വിജ്ഞാന ട്രസ്റ്റിന്റെ സ്ഥാപകൻ ജഗദ്ഗുരു സ്വാമി ഈശയുടെ 72-ാമത് ജയന്തി ആഘോഷം ആനയറ ഈശ്വര വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാരമ്പര്യ അറിവിനെക്കുറിച്ച് പഠനം ആവശ്യമാണ്. പഠിക്കുന്നത് ആഴത്തിൽ പഠിക്കാനുള്ള കഴിവ് നാം ആർജിക്കണം. മനുഷ്യചിന്ത അതിരുവിട്ട് പോകുന്ന കാലമാണ്. എന്നാൽ എവിടെ നിന്നാലും നമ്മുടെ ചിന്തകൾക്ക് വഴി വെട്ടുന്നത് ഗുരുക്കന്മാരാണ്. സ്വാമി ഈശയ്ക്ക് എത്രയോ ജന്മദിനങ്ങൾ കാണാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്നും സി.പി.ജോൺ കൂട്ടിച്ചേർത്തു.
ഇവിടെ ആരും പൂർണരല്ലെന്നും എന്നാൽ അതേപോലെ അപൂർണരല്ലെന്നും കേരള കൗമുദി ബോധപൗർണ്ണമി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഐ തിയറി" സെമിനാറിൽ മുഖ്യകാർമ്മിതത്വം വഹിച്ച ജഗദ് ഗുരു സ്വാമി ഈശ ചൂണ്ടിക്കാട്ടി. സയൻസില്ലാതെ സാഹിത്യമില്ല. സാഹിത്യമില്ലാതെ സയൻസുമില്ല. ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും സ്വാമി പറഞ്ഞു. സ്വാമി വിഭാവനം ചെയ്ത ഫിലോസഫിയിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷണം നടത്താൻ ആഗ്രഹിക്കുന്നവർക്ക് കേരള സർവകലാശാലയിൽ വേണ്ട സൗകര്യം ചെയ്യുമെന്നും ചടങ്ങിൽ അദ്ധ്യക്ഷനായ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പറഞ്ഞു. സെമിനാറിൽ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ആർക്കിടെക്ട് വേൾഡ് പ്രസ് ഇൻസ്റ്റിറ്റിയൂട്ട് പെർമനന്റ് ഫെലോ കെ.പി.മോഹനനൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായി. പുതിയ വെബ്‌സൈറ്റ് ലോഞ്ചിംഗ്, പുസ്തകങ്ങളുടെയും ഗാനങ്ങളുടെയും പ്രകാശനം , ജീവകാരുണ്യ സഹായ വിതരണം എന്നിവയും നടന്നു. ട്രസ്റ്റ് സെക്രട്ടറി ഡോ.എം.ആർ.തമ്പാൻ, ഈശവിശ്വ വിദ്യാലയം പ്രിൻസിപ്പൽ സി.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. സ്വാമി ഈശയുടെ കവിതകളുടെ സംഗീതാവിഷ്‌കാരം കെ.സി.ലതയും സംഘവും നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA