SignIn
Kerala Kaumudi Online
Monday, 25 May 2026 7.38 AM IST

അനീഷ് ബാബുവിന് ഇ.ഡി കേസിൽ ജാമ്യമില്ല

high-court

കൊച്ചി: കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കശുഅണ്ടി വ്യവസായി കൊല്ലം സ്വദേശി അനീഷ് ബാബുവിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും തെളിവ് ശേഖരിക്കുന്നതിനടക്കം സമയം അനുവദിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.

ടാൻസാനിയയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കശുഅണ്ടി ഇറക്കുമതി ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 25 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ഇതിലൂടെ ലഭിച്ച പണം കള്ളപ്പണം തടയൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചെന്നുമാണ് ഇ.ഡി കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA