SignIn
Kerala Kaumudi Online
Monday, 25 May 2026 10.02 AM IST

33 ഗവ. കോളേജുകളിൽ പ്രിൻസിപ്പൽമാരായി

p

തിരുവനന്തപുരം: എട്ടു വർഷമായി പ്രിൻസിപ്പൽ നിയമനം തടസപ്പെട്ടിരുന്ന ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ച് സർക്കാർ. 33 കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചു. 8കോളേജുകളിൽ പ്രൊഫസർമാരെ പ്രിൻസിപ്പൽമാരായി തുടരാൻ അനുവദിച്ചു. സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടികയിലുള്ള 43പേർക്കും നിയമനം നൽകണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.

2022 ഫെബ്രുവരിയിൽ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി നിലവിലുണ്ടായിരുന്ന 51 ഒഴിവുകളിൽ നിയമനം നടത്താൻ യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യരായ 89ൽ നിന്നും 51 പേർ ഉൾപ്പെട്ട മെരിറ്റ് ലിസ്റ്റും 38 പേർ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റും തയ്യാറാക്കിയിരുന്നു. മെരിറ്റ് ലിസ്റ്റ് വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച് സെലക്‌ട് ലിസ്റ്റ് രൂപീകരിച്ചു. ഈ സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നതും നിലവിൽ സേവനത്തിൽ തുടരുന്നതുമായ 33 അദ്ധ്യാപകർക്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവുകൾക്ക് വിധേയമായി സ്ഥാനക്കയറ്റം നൽകാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകുകയായിരുന്നു.

പ്രിൻസിപ്പൽമാരായി നിയമിതരായവരും ഗവ. കോളേജും:- ഡോ.കെ.വി. ജയമോൾ- വൈപ്പിൻ, ഡോ.വർഗ്ഗീസ് ജേക്കബ്- കോട്ടയം, ഡോ.മായ സി.നായർ- തോലന്നൂർ, ഡോ.എം.മുഹമ്മദ് ആരിഫ്- ആറ്റിങ്ങൽ, ഡോ.ജിസ ജോസ്- കുന്ദമംഗലം, ഡോ.വി. ഉമാജ്യോതി- കാര്യവട്ടം, ഡോ.സി.പി. ഷഹീദ് റംസാൻ- കൊടുവള്ളി, ഡോ.ഒ.സി. അലോഷ്യസ്- മൂന്നാർ, ഡോ.ബ്ലൂമി ജോസഫ്- മണിമലക്കുന്ന്, ഡോ.കെ.മണിലാൽ- മലയിൻകീഴ്, ഡോ.ചിത്ര ത്രിവിക്രമൻ നായർ- കാഞ്ഞിരംകുളം, ഡോ.സൈനുൾ ആബിദ് കോട്ട- മലപ്പുറം, ഡോ.ബി.അശോക്- തിരുവനന്തപുരം, ഡോ.എ.എസ്.സുധ- നെയ്യാറ്റിൻകര, ഡോ.എം.ഗണേഷ്- കരുനാഗപ്പള്ളി, ഡോ.എൽ.ഷീലാ കുമാരി- നെടുമങ്ങാട്, ഡോ.ജി.ആശ- ഇലന്തൂർ, ഡോ.പി.എസ്. മനോജ് കുമാർ- തൃശൂർ, ഡോ.പി.വി. സജീവ്- പേരാമ്പ്ര, ഡോ.ടി.കെ. ബിന്ദു ശർമ്മിള- ചേലക്കര, ഡോ. വി. കണ്ണൻ- കട്ടപ്പന, ഡോ.കെ.ടി. ചന്ദ്രമോഹൻ- കണ്ണൂർ, ഡോ.ആർ.രമ്യ- പുല്ലൂറ്റ്, ഡോ.ബി.പ്രദീപ് കുമാർ- വനിതാകോളേജ് മലപ്പുറം, ഡോ.റോയ് സ്കറിയ- തൃത്താല, ഡോ.പി.പ്രിയ- കോഴിക്കോട്, ഡോ.പി.ജെ. വിൻസെന്റ്- മടപ്പള്ളി, ഡോ.ലിയാഖത്ത് അലി- നാദാപുരം, ഡോ.ആർ. സന്തോഷ്- തവനൂർ, ഡോ.കെ.അബ്ദുൾ നാസർ- മങ്കട, ഡോ.സിനുമോൾ തോമസ്- മാനന്തവാടി, ഡോ.ആർ. ജോളി ബോസ്- ചവറ, ഡോ.എസ്.എസ്. ശ്യാമചന്ദ്- തിരൂർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOVT COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA