SignIn
Kerala Kaumudi Online
Monday, 25 May 2026 6.52 AM IST

പ്രീമിയർ ലീഗ് നാളെ മുതൽ തൃശൂരിൽ

a

തൃശൂർ: ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് നാളെ മുതൽ കോർപറേഷൻ സ്റ്റേഡിയത്തിൽ നടത്തും. ആദ്യ മത്സരത്തിൽ രാത്രി ഏഴിന് കേരള പൊലീസ്, പി.എഫ്.സി കേരളയുമായി ഏറ്റുമുട്ടും. ഇത്തവണ കാലിക്കറ്റ് എഫ്.സി, ഇ.എം.ഇ.എ കോളേജ്, സായ് കൊല്ലം ടീമുകളും ലീഗിന്റെ ഭാഗമാകും. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, റിയൽ മലബാർ എഫ്.സി, ഇന്റർ കേരള എഫ്.സി, കെ.എസ്.ഇ.ബി, ഗോൾഡൻ ത്രെഡ്‌സ്, കേരള പൊലീസ്, വയനാട് യുണൈറ്റഡ് എഫ്.സി, പി.എഫ്.സി കേരള, കോവളം എഫ്.സി, കേരള യുണൈറ്റഡ് എഫ്.സി ടീമുകളാണ് പങ്കെടുക്കുന്നത്. ജേതാക്കളാകുന്ന ടീമിനെ ഇന്ത്യൻ ഫുട്ബാൾ ലീഗ് മൂന്നിലേക്ക് കെ.എഫ്.എ ശുപാർശ ചെയ്യും. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയവും തൃശൂർ കോർപറേഷൻ സ്റ്റേഡിയവുമാണ് ഈ സീസണിലെ മത്സരങ്ങൾക്ക് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ ഇന്ന് കോഴിക്കോട് ഗോകുലം എഫ്.സി കാലിക്കറ്റ് എഫ്.സിയെ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA