SignIn
Kerala Kaumudi Online
Monday, 25 May 2026 7.45 AM IST

'ഇവിടെ പാർട്ടിയാണ് വേണ്ടത് വ്യക്തികളല്ല, പ്രസ്ഥാനത്തെ തിരിച്ചുതരൂ'; കടകംപള്ളിക്കെതിരെ കഴക്കൂട്ടത്ത് ഫ്ളക്സ്

kadakampally

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഫ്ളക്സ് ബോർഡ്. 'പണാധിപത്യം തുലയട്ടെ ജനാധിപത്യം വളരട്ടെ. ഇവിടെ പാർട്ടിയാണ് വേണ്ടത്, വ്യക്തികളല്ല. ഇവിടെ നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചുതരൂ..' എന്നാണ് ഫ്ളക്സിൽ കുറച്ചിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രന്റെയും കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ശ്യാം മോഹന്റെ ചിത്രവും ഫ്ളക്സിലുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ശ്യാം.

കുളത്തൂർ സഖാക്കൾ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ പാർട്ടിവിട്ടുപോയ ചിലരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഏരിയ കമ്മിറ്റിയിലും കുളത്തൂരിലും വിഭാഗീയത ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കുളത്തൂർ, ആറ്റിപ്ര മേഖലകളിൽ കനത്ത തോൽവിയാണ് സിപിഎം നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച ജയം സിപിമ്മിനുണ്ടായില്ല. കഴക്കൂട്ടം മണ്ഡലത്തിൽ വി മുരളീധരനിലൂടെ ബിജെപി അക്കൗണ്ട് തുറന്നതോടെ പാർട്ടിക്ക് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KADAKAMPALLY, KERALA, KAZHAKKOOTTAM, LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA