SignIn
Kerala Kaumudi Online
Monday, 25 May 2026 7.33 AM IST

ഡി.എ, ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി നൽകും

r

തിരുവനന്തപുരം: ഓരോ ആറു മാസം കൂടുമ്പാേഴും വർദ്ധിപ്പിക്കുന്ന ഡി.എ, ഡി.ആർ ഇനത്തിൽ ഇത്രയും കാലം വരുത്തിയ കുടിശികഎട്ടു ഗഡുക്കളായി വിതരണം ചെയ്യാൻ ഉത്തരവായി. വരുന്ന സാമ്പത്തിക വർഷം മുതലാണ് വിതരണം ചെയ്യുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്‌കീമിൽ ഉൾപ്പെട്ട അദ്ധ്യാപകർക്കും കുടിശിക ലഭിക്കും. ഈ വർദ്ധന ഉൾപ്പെടെ നിലവിൽ 13 ശതമാനമാണ് ഡി.എ. ഫെബ്രുവരി മുതൽ അതു പൂർണമായി നൽകുന്നുണ്ട്.

2023 മുതൽ ഈ ഫെബ്രുവരിക്കു മുമ്പുവരെ വർദ്ധന ഇനത്തിൽ വരുത്തിയ കുടിശികയാണ് ഇനി എട്ടു തവണകളായി നൽകുന്നത്.

ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ബ‌ഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രിൽ മാസത്തിലെ ശമ്പളത്തിനൊപ്പം വിതരണം ചെയ്തിരുന്നു. തുടർന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA