
മണ്ണാർക്കാട്: പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ 13 ലക്ഷത്തിന്റെ സാമ്പത്തിക തിരിമറി കേസിൽ ഒരു താത്കാലിക ജീവനക്കാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ടെക്ക്നിക്കൽ അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന തച്ചമ്പാറ ചൂരിയോട് സ്വദേശിനി വിദ്യ (38 ),ഭർത്താവ് രാമകൃഷ്ണൻ (50),ബന്ധു സുശീല(35) എന്നിവരെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തെ 15 പദ്ധതികളുടെ പേരിലായിരുന്നു തട്ടിപ്പ്. കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഗ്രാൻഡ് ലഭിക്കുന്ന പഞ്ചായത്തിന്റെ ബാങ്ക് അക്കൗണ്ട് ഉദ്യോഗസ്ഥൻ പരിശോധിച്ചപ്പോഴാണ് 13 ലക്ഷത്തോളം രൂപ പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഗ്രാന്റ്ര് അക്കൗണ്ടിൽ നിന്നും 12,90,550 രൂപ രണ്ട് സ്വകാര്യ അക്കൗണ്ടുകളിലേക്ക് 17 തവണകളായി മാറ്റുകയായിരുന്നു.
രാമകൃഷ്ണൻ,സുശീല എന്നിവരുടെ അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്. സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അറിവില്ലാതെ യൂസർ നെയിം,പാസ് വേഡ്,ഡിജിറ്റൽ ഒപ്പ് എന്നിവ ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. വിദ്യ 2012ലാണ് താത്കാലിക ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചത്. പ്രതികളെ അട്ടപ്പാടി മജിസ്ട്രറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |